Monday, December 20, 2010

നഷ്ടപ്പെടുന്ന കായിക സംസ്കാരത്തെ തിരിച്ചുപിടിക്കാന്‍



കെ. ജി. വിജയബാബു, ലക്ചറര്‍, പി എസ് ടി ഇ


നഷ്ടപ്പെടുന്ന കായിക സംസ്കാരം തിരിച്ചുപിടിക്കുന്നതിനു വേണ്ടി ഇടുക്കി ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം ഒരു പ്രത്യോക പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കി. സര്‍ക്കാരിന്റെ കായികക്ഷമതാ പരിശോധനയില്‍ 20 % ത്തില്‍ താഴെ കുട്ടികള്‍ക്കു മത്രമേ കായികക്ഷമതയുള്ളൂ എന്ന് കണ്ടെത്തിയപ്പാള്‍, ഇക്കാര്യത്തില്‍ ഡയറ്റിന് എന്തു ചെയ്യാന്‍ കഴിയുമെന്ന അന്വേഷണത്തിന്റെ ഫലമായാണ് ഇത്തരമൊരു പ്രോജക്ട് രൂപപ്പെട്ടത്.തുടക്കമെന്ന നിലയില്‍ പീരുമേട് പഞ്ചായത്തിലാണ് ആദ്യം ഇതു നടപ്പിലാക്കിയത്. കായികവിദ്യാഭ്യാസമേഖലയിലെ വിദഗ്ധര്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, കായികാധ്യാപകര്‍ മുതലായവരുടെ സഹായത്തോടെ കായികം എന്ന കൈപ്പുസ്തകം തയ്യാറാക്കി. പ്രോജക്ടിലുള്‍പ്പെട്ടപ്രദേശത്തെ ഹെഡ്മാസ്റ്റര്‍മാരുള്‍പ്പെടെ മുഴുവന്‍ അധ്യാപകരേയും കായികം പരിചയപ്പെടുത്തുകയും പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തു.പരിശീലനം പങ്കാളികള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കി. മുവുവന്‍ അധ്യാപകര്‍ക്കും കൈപ്പുസ്തകം നല്‍കി. ക്ലാസ് റൂം പ്രവര്‍ത്തനങ്ങളം കായിക പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് കുട്ടികള്‍ക്ക് കായികപരിശീലനങ്ങള്‍ നല്‍കി.സ്കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ഏകോപിപ്പിക്കാന്‍ ഡയറ്റിന്റെ പിന്തുണ ഒപ്പമുണ്ടായിരുന്നു. പരിശീലനങ്ങള്‍ കുട്ടികളില്‍ അഭിലഷണീയമായ മാറ്റങ്ങളുണ്ടാക്കിയെന്ന് അധ്യാപകരും രക്ഷിതാക്കളും ഒരേപോലെ സാക്ഷ്യപ്പെടുത്തുന്നു. വിദ്യാഭ്യാസമേഖലയിലെ നൂതന പ്രവര്‍ത്തനങ്ങല്‍ള്‍ക്ക് ദേശീയ വിദ്യാഭ്യാസ സമിതി (എന്‍ സി ഇ ആര്‍ ടി) നല്‍കിവരുന്ന അവാര്‍ഡിന് ഈ പദ്ധതി സമര്‍പ്പിക്കുകയും 2010 ഏപ്രില്‍ 26 ന് ഡല്‍ഹിയില്‍ വെച്ച് എന്‍ സി ഇ ആര്‍ ടി പ്രതിനിധികള്‍ക്കുമുമ്പില്‍ ഇടുക്കിയുടെ.പ്രോജക്ട് അവതരിപ്പിക്കുകയും ചെയ്തു. ആകെ ഏഴു സ്ഥാപനങ്ങള്ടക്ക് അവതരണാനുമതി ലഭിച്ച പ്രസ്തുത പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രോജക്ടായിരുന്നു, ഇത്. പദ്ധതി എല്ലാവരുടേയും മുക്തകണ്ഠമായ പ്രശംസ പിടിചിചുപറ്റി നൂതനാശയങ്ങളും പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പാക്കി വരുന്ന സ്ഥാപനങ്ങള്‍ക്ക് എന്‍ സി ഇ ആര്‍ ടി നല്‍കിവരുന്ന അവാര്‍ഡിന് അങ്ങനെ ഈ വര്‍ഷം ഇടുക്കി ഡയറ്റ് അര്‍ഹമായി. അവാര്‍ഡു തുക വിനിയോഗിച്ച് പദ്ധതിയിലുള്‍പ്പെട്ട വിദ്യാലയങ്ങല്‍ള്‍ക്ക് സ്പോര്‍ട്സ് കിറ്റ് നല്‍കയാണ് ഡയറ്റ് ചെയ്തത്.
പീരുമേട് വിദ്യാഭ്യാസ ജില്ലയിലും തുടര്‍ന്ന് ഇടുക്കി ജില്ലയിലാകമാനമുള്ള വിദ്യാലയങ്ങളിലും പദ്ധതി വ്യാപിപ്പിപ്പിക്കാന്‍ ഡയറ്റ് ആഗ്രഹിക്കുന്നു.പദ്ധതി വ്യാപനത്തിന് സര്‍ക്കാര്‍ ഏജന്‍സികളുടേയും മറ്റു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും സഹായം തേടുകയാണ് ഇടുക്കി ഡയറ്റ്

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. രണ്ടു മാസമായി അവിടെ ഒരു വിശേഷവും ഇല്ലേ.
    ബ്ലോഗ്‌ ശൂന്യം
    ഒരു സാധ്യത ആരഭശൂരത്വമായി ചരിത്രത്തില്‍..

    ReplyDelete