കെ പി ഗോപിനാഥന്‍
ജൂണ്‍ 19. വീണ്ടും ഒരു വായനാദിനം കൂടി വരവായി. ഗ്രന്ഥശാലകളുടെ തമ്പുരാന്‍ ശ്രീ. പി. എന്‍. പണിക്കര്‍സാറിനു സഹൃദയകേരളം നല്‍കിയ ആദരം. കേവലമൊരു ദിനാചരണത്തില്‍ ഒതുങ്ങുന്നതല്ല വായന. മുറപോലെ നടക്കുന്ന ആചാരത്തിനപ്പുറം പോയാലേ വായന ജീവസ്സുറ്റതാകൂ. അത് ജൈവികമാവണം. രക്ഷിതാവിനോ അധ്യാപകനോ വേണ്ടിയുള്ള വായനയല്ല നടക്കേണ്ടത്. അത് കൃത്രിമവും അരോചകവും നിഷ്ഫലവുമാണ്. വായനയുടെ ലോകത്തേയ്ക്ക് സ്വമനസ്സാലേ എത്തിപ്പെടണം. അതിന്റെ മായികപ്രഭയില്‍ മയങ്ങിപ്പോകണം. നന്നായി കഥ പറയാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? മനോഹരമായ കഥ ഭാവാവിഷ്കാരത്തോടെ ആവിഷ്കരിക്കാന്‍ സാധിക്കുമോ? മന:പാഠമാക്കിപ്പറയണം. ചെറിയ കഥകള്‍ പറഞ്ഞാല്‍ മതി. പക്ഷെ അത് രസമുള്ളതാവണം. കുഞ്ഞുകുട്ടികളെ മടിയിലിരുത്തി അമ്മമാര്‍ കഥപറയണം.കുട്ടികളെ അടുത്തിരുത്തി അധ്യാപികമാര്‍ കഥപറയണം. ഇതൊരു ശീലമായാല്‍ കഥയന്വേഷിച്ച് കുട്ടികള്‍ പുറപ്പെടും. അത് കുട്ടികളുടെ ജീവിതം തന്നെ മാറ്റി മറിക്കും;തീര്‍ച്ച.
No comments:
Post a Comment