നിരന്തരവിലയിരുത്തല്‍, ടേം വിലയിരുത്തല്‍ എന്നീ വിലയിരുത്തലുകളെ പൊതുവെ അധ്യാപക സമൂഹം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ നിരന്തരവിലയിരുത്തല്‍ രേഖപ്പെടുത്തലുകള്‍ സംബന്ധിച്ചാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. എല്ലാ അധ്യാപകര്‍ക്കും സ്വീകാര്യമായ, അവരെ വിശ്വാസത്തിലെടുക്കാന്‍ പര്യാപ്തമായ വിലയിരുത്തല്‍ രീതികളൊന്നും വികസിപ്പിക്കുവാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
മൂന്നു ടേം പരീക്ഷകളുടെ എണ്ണം രണ്ടായി കുറയ്ക്കുകയും നിരന്തരവിലയിരുത്തല്‍ രീതി ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന കാഴ്ചപ്പാടില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്താനുള്ള ശ്രമം നടന്നുവെങ്കിലും ഒരു ടേം പരീക്ഷ ഒഴിവായിപ്പോയി എന്നല്ലാതെ നിരന്തരവിലയിരുത്തല്‍ രീതിയില്‍ ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ നമുക്ക് കഴിഞ്ഞില്ല.
വിലയിരുത്തല്‍ പ്രക്രിയകള്‍
വിലയിരുത്തല്‍ പ്രക്രിയളായി ഏറ്റവും ഒടുവില്‍ മുന്നോട്ടു വെച്ച മൂന്നു രീതികളുണ്ട്.
1. പഠനത്തിനായുള്ള വിലയിരുത്തല്‍
2. വിലയിരുത്തല്‍ തന്നെ പഠനം
3. പഠനത്തെ വിലയിരുത്തല്‍
2. പഠനത്തിനായുള്ള വിലയിരുത്തല്‍
പഠനം നടക്കുമ്പോള്‍ അതിന്റെ ഫലപ്രാപ്തിക്കായി നടത്തുന്ന വിവിധ ഇടപെടലുകളും വിലയിരുത്തലും ഫീഡ്ബാക്ക് നല്‍കലുമാണ് പഠനത്തിനായുള്ള വിലയിരുത്തല്‍
2. വിലയിരുത്തല്‍ തന്നെ പഠനം
ഇത് സ്വയം വിലയിരുത്തലാണ്. താന്‍ ചെയ്ത പ്രവര്‍ത്തനത്തിലൂടെ സ്വയം വിമര്‍ശനപരമായി കടന്നുപോകുന്ന ഒരു പഠിതാവ് തന്റെ മികവുകളും പരിമിതികളും തിരിച്ചറിയുന്ന ഒരുപ്രക്രിയയാണിത്.
ഈ രണ്ടു വിലയിരുത്തല്‍ രീതികളും എല്ലാകാകലത്തും നടന്നുവരുന്നതാണ്.ഇതൊരു പുതിയ കാര്യമായി ഇപ്പോള്‍ അവതരിപ്പിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. പടവുകള്‍ എന്നപേരില്‍ എസ് സി ഇ ആര്‍ ടി പുറത്തറക്കിയ വിലയിരുത്തല്‍ സോഴ്സ് ബുക്കിനും പരിശീലനത്തിനുമായി കഴിഞ്ഞ വര്‍ഷം കോടികള്‍ ചെലവഴിച്ചു. ഇപ്പോള്‍ അതിനെക്കുറിച്ച് ആരും മിണ്ടുന്നില്ല.
3. പഠനത്തെ വിലയിരുത്തല്‍
ഒരു നിശ്ചിത സമയത്തിനുശേഷം എമ്തൊക്കെ പഠിച്ചു എന്നു വിലയിരുത്തി അതുസംബന്ധിച്ച വിനരം നല്‍കുന്നതാണ് പഠനത്തെ വിലയിരുത്തല്‍. നിശ്ചിത ഇടവേളകളില്‍ ഒരു പഠിതാവിലുണ്ടായ മാറ്റം, പഠന നിലവാരം എന്നിവ വിലയിരുത്തുന്നതിനെ പഠനത്തെ വിലയിരുത്തല്‍ എന്നു പറയാം. ടേം വിലയിരുത്തലുകള്‍ ഈ വര്‍ഷമാണ് നിര്‍വ്വഹിക്കപ്പെടുന്നത്.
ടേം വിലയിരുത്തല്‍ മുന്നില്‍ നിന്ന് രണ്ടായ സാഹചര്യത്തില്‍ എല്ലാ മാസവും ക്ലാസ് ടെസ്റ്റ് / യൂണിറ്റ് ടെസ്റ്റ് നടത്തുകയും അവയുടെ ഗ്രേഡ് / സ്കോര്‍ രേഖപ്പെടുത്തി ടീച്ചര്‍ സൂക്ഷിക്കുകയും വേണം. നിരന്തരവിലയിരുത്തലിന്റെ ഭാഗമായി ക്ലാസ് ടെസ്റ്റുകളിലെ സ്കോറുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും പോര്‍ട്ടുഫോളിയോ വിലയിരുത്തല്‍ നടത്തുകയും ചെയ്താല്‍ മതിയാകും. നിരന്തരവിലയിരുത്തലിന്റെ ഭാഗമായുള്ള സ്വയം വിലയിരുത്തല്‍ പരസ്പരവിലയിരുത്തല്‍ എന്നിവ ഒരു തുടര്‍ പ്രക്രിയ എന്ന നിലയില്‍ പഠനപ്രവര്‍ത്തനത്തോടൊപ്പം നടന്നുപോകും അതിന്റെ രേഖപ്പെടുത്തല്‍ ടീച്ചര്‍ക്ക് ആവശ്യമില്ല. ടീച്ചറിന് കുട്ടികളെക്കുറിച്ചുള്ള വിലയിരുത്തല്‍ കുറിപ്പുകള്‍ ടീച്ചിങ്ങ്
മാന്വലില്‍ ഇഷ്ടമുള്ള ഭാഷയില്‍ രേഖപ്പെടുത്താം.
പോര്‍ട്ട്ഫോളിയോ
ഒരു നിശ്ചിത കാലഘട്ടത്തില്‍ കൂട്ടികള്‍ ഏര്‍പ്പെടുന്ന വ്യത്യസ്തമായ പഠനപ്രവര്‍നങ്ങളില്‍നിന്നും രൂപപ്പെട്ട പഠനത്തെളിവുകളുടെ ശേഖരമാണ് പോര്‍ട്ട്ഫോളിയോ. ഇത് ഒരു മാസത്തേയോ ഒരു ടേമിലേയോ ഒരു വര്‍ഷത്തേയോ ഉല്‍പന്നങ്ങളാകാം.കൃത്യതപ്പെടുത്തിയ ടീച്ചിങ്ങ്മാന്വല്‍, ക്ലാസ് ടെസ്റ്റ് / യൂണിറ്റ് ടെസ്റ്റ്, കൃത്യമായ പോര്‍ട്ടഫോളിയോ അസ്സസ്സ്മെന്റ് - ഇവയിലൂടെ കുട്ടിയുടെ പഠനപുരോഗതി വിലയിരുത്താം. ഒപ്പം ടേം പരീക്ഷകളും.
ലളിതവും ഋജുവുമായി വിലയിരുത്തല്‍ രീതികള്‍ അവതിപ്പിച്ചതിന് നന്ദി.
ReplyDeleteനമ്മുടെ ക്ലാസ് റൂമുകളെ സംബന്ധിച്ച് ഈ വിലയിരുത്തലുകളൊന്നും സത്യത്തില്‍ പുതിയ കാര്യങ്ങളല്ലല്ലോ. പിന്നെ എന്തിനാണ് പുതിയ കാര്യമായി സങ്കീര്‍ണമായ സാങ്കേതികപദാവലികളോടെ ഇത്തരം കാര്യങ്ങള്‍ നമ്മുടെ അധ്യാപക സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത് ? നമ്മുടെ ക്ലാസ് റൂമുകളില്‍ ഇനിയും പുതിയ സിദ്ധാന്തങ്ങള്‍ ആവശ്യമുണ്ടോ ? നമ്മുടെ അധ്യാപകരെ ഇങനെ ആശയക്കുഴപ്പത്തിലാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് നമുക്ക് ഒഴിഞ്ഞുമാരാനാവുമോ ?