Thursday, May 10, 2012

ടി ടി സി ക്യാമ്പ് 2012

ഞങ്ങളുടെ  ക്യാമ്പ്  അനുഭവങ്ങള്‍ 
മൂന്നാം തിയ്യതി ഞങ്ങളുടെ ക്യാമ്പ്  ആരംഭിച്ചു  അവധിക്കു ശേഷം എല്ലാവരെയും  കണ്ട നിമിഷത്തില്‍ ഞങ്ങളില്‍ സന്തോഷം നിറഞ്ഞു .  പത്ത് ദിവസത്തെ ക്യാമ്പാണ് .കുറെ പണം വേണം .എല്ലാവരും കൊണ്ടുവന്നിട്ടുണ്ട്  . ക്യാംബിനാവശ്യമായ ഫണ്ട് ശേഖരിക്കാന്‍ ആര്യ മുന്നോട്ടു വന്നു  
 അറിയിപ്പ് വന്നു ക്യാമ്പ് ഞങ്ങളുടെ കൂടി ആസൂത്രണത്തോടെ  ആണ് 
11മണിയോട് കൂടി  ക്യാമ്പിന്റെ ആസൂത്രണം ആരംഭിച്ചു. 
  • എന്തയിരിക്കണം ക്യാംബ് അതിന്റെ ഉദ്ദ്യശ്യങ്ങള്‍?  ഭാവിയില്‍ സ്കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി സഹവാസ ക്യാമ്പ് സംഘടിപ്പിക്കെണ്ടാവരാന് .അപ്പോള്‍ മോഡ്യൂള്‍ തയ്യാറാക്കണം .അതിനുള്ള അനുഭവം ഈ ക്യാമ്പില്‍ നിന്നും കിട്ടണം   
  • .വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഒരുമിച്ചു ഒരു കൂരയ്ക്ക് കീഴില്‍  കഴിയുന്ന ക്യാമ്പ്  നല്‍കുന്നത് പ്രിയപ്പെട്ട കുറേ മുഹൂര്‍ത്തങ്ങള്‍ ആയിരിക്കും   .ക്യാംപിന്റ്റ്  സുഗമമായ നടത്തിപ്പിനായി  മാര്‍ഗനിര്‍ദേശം തയ്യാറാക്കണം. ആസൂത്രണ പരമായ കഴിവും പ്രധാനം.ഞങ്ങള്‍ ആര് ഗ്രൂപ്പായി ആലോചന തുടങ്ങി  , വിഭവാസൂത്രണം കലാ  കായിക സാംസ്കാരിക പ്രവര്‍ത്തനം, പോഷകാഹാരം ആരോഗ്യം ,തൊഴില്‍  സംസ്കാരം  ,ജനാധിപത്യ സംസ്കാരം ഇങ്ങനെ വിഷയങ്ങള്‍ എടുത്തു ചര്‍ച്ച നടത്തി.
  • ഓരോ ഗ്രൂപ്പും വളരെ ഗൌരവത്തോടെ ആലോചനയില്‍ മുഴുകി.  രൂപപ്പെടുത്തിയ ആശയങ്ങള്‍ മെച്ചപ്പെടുത്താന്‍ ഓരോ ഗ്രൂപ്പിലും അധ്യാപകരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
  • ഇങ്ങനെ ക്യാമ്പിന്റെ ഉള്ളടക്കം തീരുമാനിച്ചു 
  • പ്രോജക്റ്റ് -തോടുപുഴയെ അറിയല്‍ -ആണ് ആദ്യ ഇനം എന്ന് തീരുമാനിക്കപ്പെട്ടു 
  • താമസ സൗകര്യം ,ഭക്ഷണ ക്രമീകരണം ഇവ ഒന്നാം ദിവസം ശരിയാക്കണം .ഇല്ലെങ്കില്‍ അത് ക്യാമ്പിനെ ബാധിക്കും.അതിനാല്‍ ആ ചുമതലകള്‍ ഏറ്റെടുത്തു .
  • അപ്പോഴാണ്‌ വെള്ളം പണിമുടക്കിയത് .ഒരു ക്യാമ്പ് കുളമാക്കാന്‍ വെള്ളം തീരുമാനിച്ചാല്‍ മതി.രാത്രിയില്‍ അവസരത്തിന് ഒത്തു പ്രവര്‍ത്തനം . വെള്ളം കൊണ്ട് വരുക തന്നെ. പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങി. പ്രശ്ന പരിഹരണം അങ്ങനെ ക്യാമ്പില്‍ ആദ്യ ഇനമായി . പൈപ്പ് ശരിയാക്കിയപ്പോള്‍  രാത്രി ഒരു മണി! .

Friday, August 19, 2011

Teacher empowerment programmes in Utharakhand

A. Mohammed Kabir, K.Yatheesh Kumar Rai



Uttarakhand is the land of gods, the home of Himalayas and truly a paradise on earth. The fresh air, the pure water, the chilling snow, the adversing mountains, the scenic beauty, the small villages, the simpler people and a tougher lifesytle is what that distinguishes Uttarakhand from rest of the world. Earlier,the state was known as "Devbhumi" meaning "the land of god.

Idukki DIET conducted a study about the teacher empowerment programmes in Utharakhand. All teachers in the sate are getting 20 days of training each year. Trainings are conducted in vacations and also during other months. Cluster centers are arranged in various senior secondary schools. Principal of this school is administrative officer responsible for the cluster centre. Teachers with higher qualification are appointed as resource persons or trainers for training the teachers in the cluster centres. These resource persons with higher qualifications are getting better remunerations. The cluster trainings are not arranged on mass basis on a particular day. Teachers of various classes and subjects are called to the cluster center for the training in different days. Monitoring of the teacher training is directly conducted by the Principal of the concerned cluster centre school.

Activity oriented teaching learning strategies are adopted in the classrooms of the state. They follow card system in primary classes. Maximum importance is given to group based learning activities. Attempts have been done to make the teaching learning processes more child oriented. Teacher’s role is reduced to the minimum level. Though teaching learning strategies changed in to activity oriented method, sufficient teaching learning materials and other supporting facilities are not available in most of the schools. Class room facilities for conducting activity oriented classrooms are also not available in most schools. Similarly, Information and Communication Technology (ICT) facilities are still needed to be improved in most schools. But the state is trying to achieve the maximum in the field of education by practising what they preach.

Wednesday, July 27, 2011

അധ്യാപനത്തിലെ സര്‍ഗാത്മക വഴികള്‍











ഡോ പ്രമോദ് കെ നാറാത്ത്


മഴനാരുകളില്‍ അക്ഷരങ്ങളും പദങ്ങളും വാക്യങ്ങളും അനുഭവപ്പെരുമഴയായി എങ്ങും നിറയുന്നു. അവ കൊച്ചരുവിയായ്,പുഴയായ്, ജീവിതപ്പെരുങ്കടലായി, കഥകളും കവിതകളും വാരിപ്പുണരുന്നു.

ക്ലാസ് മുറികള്‍ സര്‍ഗാത്മകതയുടെ മഴവില്‍ക്കൊമ്പിലേറി പുതിയൊരാകാശം സൃഷ്ടിക്കുകയായി. ഇങ്ങനെ വാക്കുകളില്‍ അനുഭവത്തിന്റെ ശക്തി പകരുമ്പോള്‍ അവ ഹൃദയങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. 'മനുഷ്യമസ്തിഷ്കത്തോടല്ല, മാംസത്തോടല്ല, മനസ്സിനോടേ കവിഹൃദയം സംസാരിക്കൂ'എന്ന് കവി പറയുന്നതും മറ്റൊന്നല്ല. അപ്പോഴാണ് വാക്കിന്റെ പ്രജാപതി ​എഴുത്തിന്റെ മറുകര തേടി പോകുന്നത്. ഇവിടെയാണ് അധ്യാപകനിലെ എഴുത്തുകാരനെ നാം കണ്ടുമുട്ടുന്നത്. അത് കേവലനായ മനുഷ്യനില്‍നിന്ന് അധ്യാപകനിലേക്കുള്ള രൂപപരിണാമമാണ്. വാക്കിലൂടെ പകര്‍ന്നുകിട്ടുന്ന അറിവിന്റെ പുതുരൂപമാണ്. ഈ അറിവ് ഏതൊരധ്യാപകന്റേയും രക്ഷാകവചമാണ്. അത് കാലത്തിനനുസരിച്ച് പുതുക്കാനുള്ളതാണ്. ഇത് സ്വയം നവീകരിക്കുന്നതിലൂടെ മാത്രമേ സാധ്യമാക്കാന്‍ കഴിയുകയുള്ളൂ. അത് ഒരു സര്‍ഗാത്മക/സാംസ്കാരിക പ്രവര്‍ത്തനം കൂടിയാണ്.

അധ്യാപകന്‍ സര്‍ഗാത്മകതയുടെ വഴികള്‍ കണ്ടെത്തുമ്പോഴാണ് അത് കുട്ടികളിലേക്ക് നീളുന്നത്. കുട്ടികളുടെ സര്‍ഗാത്മകതയാണ് അധ്യാപകന്റെ ഇടവഴികള്‍. അധ്യാപകന്‍ സര്‍ഗാത്മകതയുടെ വഴിയിലൂടെ കുട്ടികളെ നയിക്കുകയും ക്ലാസ് മുറികള്‍ക്ക് മേല്‍ക്കൂര ഇല്ലാതാവുകയും പുതിയൊരാകാശം തെളിയുകയും ചെയ്യുന്നു. ഇങ്ങനെ പ്രപഞ്ചത്തിലേക്ക് തുറക്കുന്ന കണ്ണുകളായി നമ്മുടെ ക്ലാസ് മുറികള്‍ മാറേണ്ടതുണ്ട്. ഇങ്ങനെയൊരു മാറ്റമാണ് കേരളത്തിലെ പാഠ്യപദ്ധതി മുന്നോട്ടു വെക്കുന്നത്.

Thursday, July 7, 2011

പാഠം ഒന്ന് കളരി


ഡോ പി രാമകൃഷ്ണന്‍
അധ്യാപകപരിശീലനത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം ക്ലാസ്മുറിയില്‍ നടപ്പിലാക്കാന്‍ കഴിയുമോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ഒരു ശ്രമമായിരുന്നു സര്‍വ്വ ശിക്ഷാ അഭിയാന്‍ 2011 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയ'കളരി'എന്ന പരിപാടി.

'കളരി'യ്ക്ക് പ്രധാനമായും രണ്ട് ഉദ്ദേശ്യങ്ങളാണ് ഉണ്ടായിരുന്നത്.

൧. അധ്യാപകപരിശീലനത്തില്‍ പറയുന്ന കാര്യങ്ങള്‍ ക്ലാസ്റൂമില്‍ പ്രാവര്‍ത്തികമാക്കി നോക്കുക
൨. വിദ്യാലയത്തിന്റെ വിവിധമേഖലകളില്‍ ഇടപെട്ട് പരമാവധി ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുക

പഠന പ്രവര്‍ത്തനം, അസംബ്ലി, ശിശുസൗഹൃദക്ലാസ്റൂം, ടീച്ചിങ്ങ് മാന്വല്‍, അനുരൂപീകരണം, ദിനാചരണങ്ങള്‍,എസ് ആര്‍ ജി, പി ടി എ, ഐ ടി സാധ്യതകള്‍ മുതലായ പതിനെട്ട് ഇടപെടല്‍ മേഖലകളും തീരുമാനിച്ചിരുന്നു.

ഓരോ പരിശീലകനും ഒരു വിദ്യാലയത്തില്‍ അഞ്ചു ദിവസം തന്റെ വിഷയം പഠിപ്പിക്കുകയും തുടര്‍ന്ന് അഞ്ചു തിവസം ക്ലാസ് നിരീക്ഷിക്കുകയും സ്കൂളിന്റെ പൊതുപ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന രീതിയിലായിരുന്നു പരിപാടി

ഇടുക്കി ജില്ലയില്‍ ഫലപ്രദമായും ചിട്ടയായും കളരി പരിപാടി നടപ്പിലാക്കാന്‍ ജില്ലയിലെ എസ് എസ് എ പ്രവര്‍കര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സമൂഹം ഈ പദ്ധതിയുടെ ഗൂണവശങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള വിശാലമനസ്കത കാണിച്ചു എന്നു വേണം കരുതാന്‍. ഡയറ്റിന്റെ സഹായത്തോടെ ജൂണ്‍ 6,7,8,9 തിയ്യതികളില്‍ കളരി പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല പരിശീലനം നടന്നു. എസ് എസ് എ യ്ക്കു കീഴിലുള്ള എല്ലാ ട്രെയ്നര്‍മാരും റിസോഴ്സ് അധ്യാപകരും ഇതില്‍ പങ്കെടുത്തു. പത്താം തിയ്യതി, കളരിയില്‍ പങ്കെടുക്കുന്ന എല്ലാവരും അതത് സ്കൂളുകളിലെത്തി പ്രഥമാധ്യാപകരും ക്ലാസ് അധ്യാപകരുമായി കൂടിയാലോചിച്ച് ആവശ്യമായ തയ്യാറെടുര്രുകള്‍ നടത്തി. ജൂണ്‍ 13 മുതല്‍ 17 വരെ ഒന്നാം ഘട്ടമായി ട്രെയ്നര്‍മാര്‍ ക്ലാസ്സെടുത്തു. ജൂണ്‍ 20 മുതല്‍ 24 വരെ അതത് അധ്യാപകരും ക്ലാസ് എടുത്തു. 27, 28 തിയ്യതികളില്‍ ജില്ലാ തലത്തില്‍ കളരി പ്രവര്‍ത്തകര്‍ ഡയറ്റില്‍ ഒത്തു ചേര്‍ന്ന് കളരി സെമിനാറിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ജൂലൈ 4, 5 തിയ്യതികളില്‍ ഓരോ വിഷയങ്ങളുടേയും ജില്ലാതല സെമിനാറുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങലിലായി നടന്നു. ജൂലൈ 7 ന് കളരി പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ജില്ലാതല ഏകദിന സെമിനാര്‍ തൊടുപുഴ ടൗണ്‍ ഹാളില്‍ വെച്ചു നടന്നു.

പുതിയ പഠന രീതികളോ പ്രവര്‍ത്തനങ്ങളോ കളരിയില്‍ ഉപയോഗിച്ചിട്ടില്ല. വിദ്യാഭ്യാസമേഖലയിലുള്ളവര്‍ക്ക് തീര്‍ത്തും അപരിചിതമായ ഒരു പ്രവര്‍ത്തന മേഖലയിലും കളരി ഇടപെട്ടിട്ടുമില്ല.എല്ലാം കാലാകാലങ്ങളായി കേള്‍ക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങള്‍ തന്നെ. പലതും വിദ്യാലയങ്ങളില്‍ അധ്യാപകര്‍ നടപ്പിലാക്കി വരുന്നവയുമാണ്. പക്ഷെ, പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന എല്ലാ കാര്യങ്ങളും ക്ലാസ്സില്‍ നടപ്പിലാക്കുക അത്ര എളുപ്പമല്ല. ചെയ്യാന്‍ ശ്രമിച്ച കാര്യങ്ങള്‍ തന്നെ ഫലപ്രദമാകാതെ നിരാശരായ എത്രയോ പേരുണ്ട്.ക്ലാസ്സിലെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പ്രവര്‍നങ്ങള്‍ നല്‍കാന്‍ എത്ര ശ്രമിച്ചിട്ടും പലര്‍ക്കും കഴിഞ്ഞിട്ടില്ല.സാങ്കേതികക്കുരുക്കുകളേയും മുടന്തന്‍ ന്യായങ്ങളേയും സമയത്തിന്റെ പ്രശ്നങ്ങളേയും അതിജീവിച്ച് യഥേഷ്ടം ലൈബ്രറി പുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തിക്കാന്‍ കഴിയാത്തവര്‍ ഇപ്പോഴുമുണ്ട്. പാഠഭാഗങ്ങള്‍ സമയത്തു തീര്‍ക്കുന്ന കാര്യത്തില്‍ രക്ഷിതാക്കളുടേയും പൊതുസമൂഹത്തിന്റേയും സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നവരാണ് മിക്ക അധ്യാപകരും.

തന്റെ ക്ലാസ് മറ്റൊരാള്‍ വന്ന് എടുത്തപ്പോള്‍, ചെയ്തുപോരുന്ന പ്രവര്‍ത്തനരീതികളെ റീ വിസിറ്റ് ചെയ്യുവാന്‍ അത് പലരേയും പ്രേരിപ്പിച്ചു. അറിയാമായിരുന്നിട്ടും ചെയ്യാന്‍ വിട്ടുപോയ ചില കാര്യങ്ങള്‍.ഒന്നു മനസ്സിരുത്തിയാല്‍ നടപ്പാകുമായിരുന്നവ. മുന്‍വിധിയോടെ മാറ്റിവെച്ചവ. കൃത്യാന്തരബാഹൂല്യങ്ങളാല്‍ ചെയ്യാന്‍ കഴിയാതിരുന്നവ. അങ്ങനെ ചില ഓര്‍മപ്പെടുത്തലുകളായിരുന്നു അധ്യാപകരെ സംബന്ധിച്ച് കളരി.

പ്രായോഗികാനുഭവങ്ങളിലൂടെ യാഥാര്‍ഥ്യബോധം നേടിയെടുക്കുന്നതിനുള്ള അവസരമായിരുന്നു, ട്രെയ്നര്‍മാര്‍ക്ക് കളരി. മിക്കവരും ഫലപ്രദമായി അവസരം വിനിയോഗിച്ചു. ക്ലസ്റ്റര്‍ ഫണ്ടിന്റെ 'ഗുലുമാലുകള്‍'അഴിച്ചെടുക്കുന്നതിന് പലയിടത്തും കളരി അവസരമൊരുക്കി. സ്ക്കൂള്‍ നടത്തിപ്പിനും മേല്‍ നോട്ടത്തിനും പ്രഥമാധ്യാപകര്‍ക്ക് പിന്തുണ കിട്ടി. പലയിടത്തും രക്ഷാകര്‍ത്താക്കളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ പുതിയ കൂട്ടായ്മകള്‍ രൂപപ്പെടുന്നതിന് കളരി വേദിയായി.

നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ ഇനിയും കൂടുതല്‍ സിദ്ധാന്തങ്ങള്‍ ആവശ്യമില്ല.കുട്ടികളുടെ കുറഞ്ഞുപോക്കായാലും 'ഇംഗ്ലീഷ് മീഡിയാമാനിയ' ആയാലും പാഠ്യപദ്ധതി ഭ്രമങ്ങളായാലും നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ കാണുന്ന പല അസ്വസ്ഥതകളും രോഗലക്ഷണങ്ങള്‍ മാത്രമാണ്. മനോഭാവങ്ങളിലാണ് രോഗബാധ. ഒരു കളരികൊണ്ട് മനോഭാവങ്ങളെ മാറ്റാനാവില്ലല്ലോ. കളരി തുടരണമെന്നും എല്ലാ വിദ്യാലയങ്ങളിലേയ്ക്കും വ്യാപിപ്പിക്കണമെന്നും പലരും ആവശ്യപ്പെടുന്നത് അതുകൊണ്ടാവാം.കളരി ഇനിയും വിജയകരമായി നടത്താന്‍ എല്ലാവരില്‍ നിന്നും സഹകരണം ലഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
കളരി ഒരു ഘട്ടം സമാപിക്കുമ്പോള്‍ ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു.
പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുമ്പോള്‍, പഠനരീതികള്‍ അവതരിപ്പിക്കുമ്പോള്‍, ഇത്തരത്തിലുള്ള പ്രായോഗിക പരിശോധനകള്‍ വ്യാപകമായി നടത്താന്‍ നമുക്ക് കഴിഞ്ഞിരുന്നുവോ? പുതിയ രീതികള്‍ അവതരിപ്പിക്കുന്നതിനുമുന്‍പ് നേരനുഭവങ്ങളിലൂടെ വിദ്യാഭ്യാസ സമൂഹത്തെയെങ്കിലും ബോധ്യപ്പെടുത്തിയിരുന്നുവോ?
കളരി അവസാന പാഠമല്ല, ഒന്നാം പാഠമാണ്.

Thursday, June 16, 2011

ഒറ്റമൂലി


കെ പി ഗോപിനാഥന്‍


ജൂണ്‍ 19. വീണ്ടും ഒരു വായനാദിനം കൂടി വരവായി. ഗ്രന്ഥശാലകളുടെ തമ്പുരാന്‍ ശ്രീ. പി. എന്‍. പണിക്കര്‍സാറിനു സഹൃദയകേരളം നല്‍കിയ ആദരം. കേവലമൊരു ദിനാചരണത്തില്‍ ഒതുങ്ങുന്നതല്ല വായന. മുറപോലെ നടക്കുന്ന ആചാരത്തിനപ്പുറം പോയാലേ വായന ജീവസ്സുറ്റതാകൂ. അത് ജൈവികമാവണം. രക്ഷിതാവിനോ അധ്യാപകനോ വേണ്ടിയുള്ള വായനയല്ല നടക്കേണ്ടത്. അത് കൃത്രിമവും അരോചകവും നിഷ്ഫലവുമാണ്. വായനയുടെ ലോകത്തേയ്ക്ക് സ്വമനസ്സാലേ എത്തിപ്പെടണം. അതിന്റെ മായികപ്രഭയില്‍ മയങ്ങിപ്പോകണം. നന്നായി കഥ പറയാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? മനോഹരമായ കഥ ഭാവാവിഷ്കാരത്തോടെ ആവിഷ്കരിക്കാന്‍ സാധിക്കുമോ? മന:പാഠമാക്കിപ്പറയണം. ചെറിയ കഥകള്‍ പറഞ്ഞാല്‍ മതി. പക്ഷെ അത് രസമുള്ളതാവണം. കുഞ്ഞുകുട്ടികളെ മടിയിലിരുത്തി അമ്മമാര്‍ കഥപറയണം.കുട്ടികളെ അടുത്തിരുത്തി അധ്യാപികമാര്‍ കഥപറയണം. ഇതൊരു ശീലമായാല്‍ കഥയന്വേഷിച്ച് കുട്ടികള്‍ പുറപ്പെടും. അത് കുട്ടികളുടെ ജീവിതം തന്നെ മാറ്റി മറിക്കും;തീര്‍ച്ച.

Friday, June 10, 2011

ചിത്രരചനയും പരിസരപഠനവും

ഡോ പി രാമകൃഷ്ണന്‍



കാക്കയുടെ കൊക്കിന്റെ നിറമെന്താണ് ടീച്ചര്‍ ? ഒന്നാം ക്ലാസ്സിലെ നീതുവിന്റെ ചോദ്യമാണ്. അധ്യാപിക കുട്ടിയുടെ കയ്യിലുള്ള കടലാസിലേയ്ക്കു നോക്കി. കടലാസില്‍ ഒരു മരം. മരത്തില്‍ ഒരു കാക്ക. കാക്കയുടെ കൊക്കിന് നിറം കൊടുക്കുമ്പോഴാണ് സംശയം വന്നത്.
ഇത്തരത്തിലുള്ള നൂറു നൂറായിരം ചോദ്യങ്ങള്‍ അവസരം ലഭിച്ചാല്‍ കുട്ടികള്‍ നമ്മളോട് ചോദിക്കുമല്ലോ. ചെറിയ കുട്ടികളെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമേ അല്ല.
ചിത്രം വരയ്ക്കുമ്പോഴാണ് നീതുവിന് ഇങ്ങനെയൊരു സംശയം വന്നത്. ധാരാളം മരങ്ങള്‍ അവള്‍ കണ്ടിട്ടുണ്ട്.കാക്കകളെയും. കാക്കയുടെ കൊക്കിന്റെ നിറമെന്താണെന്ന് ശ്രദ്ധിച്ചില്ലെങ്കിലും മരത്തിന്റെയും കാക്കയുടേയുമൊക്കെ നിറം അവള്‍ നിരീക്ഷിച്ചിട്ടുണ്ട്. ചിത്രം വരയ്ക്കാന്‍ ആദ്യവും അവസാനവും വേണ്ടത് നിരീക്ഷണമാണല്ലോ.
ഈ നിരീക്ഷണം തന്നെയല്ലേ നമ്മുടെ പരിസരപഠനത്തിലെ നിരീക്ഷണവും ? കണ്ടും കേട്ടും മണത്തും രുചിച്ചും സ്പര്‍ശിച്ചും കൊച്ചുകൂട്ടുകാര്‍ ചുറ്റുപാടുകളെ അറിയുന്നതാണ് അവരുടെ പരിസരപഠനത്തിലെ നിരീക്ഷണം. കുട്ടി വരച്ച ഏതു ചിത്രത്തിനും ഇത്തരത്തിലുള്ള നിരീക്ഷണമൊക്കെ ഉണ്ടാകും.പരിസരപഠനമെന്നാല്‍ നിരീക്ഷണം മാത്രമല്ല. പക്ഷെ ചെറിയ കുട്ടികളെ സംബന്ധിച്ച് പരിസരപഠനത്തിലെ ഏറ്റവും പ്രധാന കാര്യമായ നിരീക്ഷണം തന്നെയാണ് ചിത്രം വരയ്ക്കലിനും ഉപയോഗപ്പെടുന്നത്.
നിരീക്ഷണമൊക്കെ ഒന്നു തന്നെ. പക്ഷെ, ചോദ്യക്കടലാസിലെ ഉത്സവത്തിന്റേയും വാഹനത്തിന്റേയും ചിത്രം നിരീക്ഷിച്ച് എഴുതിയാലേ കുട്ടിയുടെ സ്കോര്‍ഷീറ്റില്‍ നിരീക്ഷണക്കോളത്തില്‍ ഗ്രേഡ് വീഴൂ. നിരീക്ഷണം എങ്ങനെയാണ് ചിത്രം നോക്കലും വിവരിക്കലും മാത്രമായത് ? പഞ്ചേന്ത്രിയങ്ങള്‍ നിരീക്ഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടത് എപ്പോഴാണ് ? സത്യത്തില്‍ യഥാര്ഥ നിരീക്ഷണം ചിത്രത്തിനും കടലാസിനും പുറത്തല്ലേ ? അങ്ങനെ യഥാര്‍ഥ നിരീക്ഷണം ചോദ്യക്കടലാസിന് പുറത്തായി. നിരീക്ഷണത്തില്‍ വിലയിരുത്തേണ്ട കാര്യങ്ങള്‍ ചോദ്യക്കടലാസിനു പുറത്തും നിരീക്ഷണം കടലാസിലുമായ അവസ്ഥ.പരീക്ഷാ വേളയിലെ ക്ലാസ് സൗകര്യാര്‍ഥം വെട്ടിയൊതുക്കി കടലാസിലെ ചിത്രത്തിലാക്കിയതാണ് കുഴപ്പമായത്.
കുട്ടികളുടെ നിരീക്ഷണത്തിന്റെ ഉല്‍പ്പന്നങ്ങളാണ് അവര്‍ വരയ്ക്കുന്ന ചിത്രങ്ങള്‍.നിരീക്ഷിക്കുന്തോറും വലുപ്പച്ചെറുപ്പവും അടുപ്പവുമകലവുമെല്ലാം ചിത്രത്തില്‍ തെളിഞ്ഞുവരും. നിരീക്ഷിച്ച കാര്യം പടത്തിലുണ്ടാകും.ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും ഭാവനാംശവും മറ്റു സൂക്ഷ്മ തലങ്ങളുമെല്ലാം തല്കാലം മറന്നേയ്ക്കക.ചെറിയ കുട്ടികളല്ലേ ?
നിരീക്ഷണത്തില്‍ നിന്ന് പടം വര ആരംഭിക്കുന്നു. നിരീക്ഷണത്തില്‍ നിന്ന് പരിസരപഠനവും ആരംഭിക്കുന്നു. പരിസര പഠനത്തേയും ചിത്രരചനയേയും ഒന്നിച്ചു കൊണ്ടു പോകുന്നത് ഗുണകരമാകുമോ ? പ്രായോഗികമാകുമോ ? പടം വരയ്ക്കാന്‍ താല്‍പര്യമില്ലാത്ത ഒന്നാം ക്ലാസ്സുകാരുണ്ടോ ? പെന്‍സിലും കടലാസും തമ്മില്‍ കണ്ടാല്‍ ചിത്രങ്ങല്ള്‍ വാര്‍ന്നു വീഴുകയായി.മുന്‍ പിന്‍ നോട്ടമില്ലാത്ത വര തന്നെ. പിന്നെ നാം 'ചിത്രരചന'പഠിപ്പിക്കുവോളം അവര്‍ ചിത്രം വര തുടരും. നാം ചിത്രരചന പഠിപ്പിക്കുമ്പോള്‍ അവര്‍ ചിത്രരചന നിര്‍ത്തും. പിന്നെ ചിത്രം വരയ്ക്കുന്നത് പ്രത്യകം ചില ആളുകള്‍ മാത്രം. പടം വരയ്ക്കാനുള്ള ചെറിയ കുട്ടികളുടെ ഈ താല്പര്യത്തെ പരിസരപഠനപ്രവര്‍ത്തനങ്ങള്‍ക്കും വിലയിരുത്തലിനും ഉപയോഗപ്പെടുത്താന്‍ പറ്റുമോ ? ഉറപ്പിച്ചു പറയാന്‍ ഇനിയും ഒരു പാട് നേരനുഭവങ്ങള്‍ വേണം.
പക്ഷെ, ഒന്നുറപ്പാണ്. ക്ലാസ്സില്‍ നിന്നും പുറത്തിറങ്ങിയ നീതു പിന്നീട് ആദ്യം കാണുന്ന കാക്കയുടെ കൊക്കിന്റെ നിറം നോക്കിയിട്ടുണ്ടാകും. അവള്‍ വരച്ച ചിത്രത്തോടെ അവളുടെ നിരീക്ഷണം അവസാനിച്ചില്ല. ചിത്രരചനാപ്രവര്‍ത്തനങ്ങള്‍ പിന്നീടുള്ള നിരീക്ഷണങ്ങള്‍ക്ക് പ്രേരണയായും മാറുന്നു

Thursday, June 2, 2011

പഠനവും വിലയിരുത്തലും

മുഹമ്മദ് കബീര്‍ എ


നിരന്തരവിലയിരുത്തല്‍, ടേം വിലയിരുത്തല്‍ എന്നീ വിലയിരുത്തലുകളെ പൊതുവെ അധ്യാപക സമൂഹം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ നിരന്തരവിലയിരുത്തല്‍ രേഖപ്പെടുത്തലുകള്‍ സംബന്ധിച്ചാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. എല്ലാ അധ്യാപകര്‍ക്കും സ്വീകാര്യമായ, അവരെ വിശ്വാസത്തിലെടുക്കാന്‍ പര്യാപ്തമായ വിലയിരുത്തല്‍ രീതികളൊന്നും വികസിപ്പിക്കുവാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

മൂന്നു ടേം പരീക്ഷകളുടെ എണ്ണം രണ്ടായി കുറയ്ക്കുകയും നിരന്തരവിലയിരുത്തല്‍ രീതി ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന കാഴ്ചപ്പാടില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്താനുള്ള ശ്രമം നടന്നുവെങ്കിലും ഒരു ടേം പരീക്ഷ ഒഴിവായിപ്പോയി എന്നല്ലാതെ നിരന്തരവിലയിരുത്തല്‍ രീതിയില്‍ ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ നമുക്ക് കഴിഞ്ഞില്ല.

വിലയിരുത്തല്‍ പ്രക്രിയകള്‍

വിലയിരുത്തല്‍ പ്രക്രിയളായി ഏറ്റവും ഒടുവില്‍ മുന്നോട്ടു വെച്ച മൂന്നു രീതികളുണ്ട്.
1. പഠനത്തിനായുള്ള വിലയിരുത്തല്‍
2. വിലയിരുത്തല്‍ തന്നെ പഠനം
3. പഠനത്തെ വിലയിരുത്തല്‍

2. പഠനത്തിനായുള്ള വിലയിരുത്തല്‍
പഠനം നടക്കുമ്പോള്‍ അതിന്റെ ഫലപ്രാപ്തിക്കായി നടത്തുന്ന വിവിധ ഇടപെടലുകളും വിലയിരുത്തലും ഫീഡ്ബാക്ക് നല്‍കലുമാണ് പഠനത്തിനായുള്ള വിലയിരുത്തല്‍

2. വിലയിരുത്തല്‍ തന്നെ പഠനം
ഇത് സ്വയം വിലയിരുത്തലാണ്. താന്‍ ചെയ്ത പ്രവര്‍ത്തനത്തിലൂടെ സ്വയം വിമര്‍ശനപരമായി കടന്നുപോകുന്ന ഒരു പഠിതാവ് തന്റെ മികവുകളും പരിമിതികളും തിരിച്ചറിയുന്ന ഒരുപ്രക്രിയയാണിത്.

ഈ രണ്ടു വിലയിരുത്തല്‍ രീതികളും എല്ലാകാകലത്തും നടന്നുവരുന്നതാണ്.ഇതൊരു പുതിയ കാര്യമായി ഇപ്പോള്‍ അവതരിപ്പിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. പടവുകള്‍ എന്നപേരില്‍ എസ് സി ഇ ആര്‍ ടി പുറത്തറക്കിയ വിലയിരുത്തല്‍ സോഴ്സ് ബുക്കിനും പരിശീലനത്തിനുമായി കഴിഞ്ഞ വര്‍ഷം കോടികള്‍ ചെലവഴിച്ചു. ഇപ്പോള്‍ അതിനെക്കുറിച്ച് ആരും മിണ്ടുന്നില്ല.

3. പഠനത്തെ വിലയിരുത്തല്‍
ഒരു നിശ്ചിത സമയത്തിനുശേഷം എമ്തൊക്കെ പഠിച്ചു എന്നു വിലയിരുത്തി അതുസംബന്ധിച്ച വിനരം നല്‍കുന്നതാണ് പഠനത്തെ വിലയിരുത്തല്‍. നിശ്ചിത ഇടവേളകളില്‍ ഒരു പഠിതാവിലുണ്ടായ മാറ്റം, പഠന നിലവാരം എന്നിവ വിലയിരുത്തുന്നതിനെ പഠനത്തെ വിലയിരുത്തല്‍ എന്നു പറയാം. ടേം വിലയിരുത്തലുകള്‍ ഈ വര്‍ഷമാണ് നിര്‍വ്വഹിക്കപ്പെടുന്നത്.

ടേം വിലയിരുത്തല്‍ മുന്നില്‍ നിന്ന് രണ്ടായ സാഹചര്യത്തില്‍ എല്ലാ മാസവും ക്ലാസ് ടെസ്റ്റ് / യൂണിറ്റ് ടെസ്റ്റ് നടത്തുകയും അവയുടെ ഗ്രേഡ് / സ്കോര്‍ രേഖപ്പെടുത്തി ടീച്ചര്‍ സൂക്ഷിക്കുകയും വേണം. നിരന്തരവിലയിരുത്തലിന്റെ ഭാഗമായി ക്ലാസ് ടെസ്റ്റുകളിലെ സ്കോറുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും പോര്‍ട്ടുഫോളിയോ വിലയിരുത്തല്‍ നടത്തുകയും ചെയ്താല്‍ മതിയാകും. നിരന്തരവിലയിരുത്തലിന്റെ ഭാഗമായുള്ള സ്വയം വിലയിരുത്തല്‍ പരസ്പരവിലയിരുത്തല്‍ എന്നിവ ഒരു തുടര്‍ പ്രക്രിയ എന്ന നിലയില്‍ പഠനപ്രവര്‍ത്തനത്തോടൊപ്പം നടന്നുപോകും അതിന്റെ രേഖപ്പെടുത്തല്‍ ടീച്ചര്‍ക്ക് ആവശ്യമില്ല. ടീച്ചറിന് കുട്ടികളെക്കുറിച്ചുള്ള വിലയിരുത്തല്‍ കുറിപ്പുകള്‍ ടീച്ചിങ്ങ്
മാന്വലില്‍ ഇഷ്ടമുള്ള ഭാഷയില്‍ രേഖപ്പെടുത്താം.

പോര്‍ട്ട്ഫോളിയോ
ഒരു നിശ്ചിത കാലഘട്ടത്തില്‍ കൂട്ടികള്‍ ഏര്‍പ്പെടുന്ന വ്യത്യസ്തമായ പഠനപ്രവര്‍നങ്ങളില്‍നിന്നും രൂപപ്പെട്ട പഠനത്തെളിവുകളുടെ ശേഖരമാണ് പോര്‍ട്ട്ഫോളിയോ. ഇത് ഒരു മാസത്തേയോ ഒരു ടേമിലേയോ ഒരു വര്‍ഷത്തേയോ ഉല്‍പന്നങ്ങളാകാം.കൃത്യതപ്പെടുത്തിയ ടീച്ചിങ്ങ്മാന്വല്‍, ക്ലാസ് ടെസ്റ്റ് / യൂണിറ്റ് ടെസ്റ്റ്, കൃത്യമായ പോര്‍ട്ടഫോളിയോ അസ്സസ്സ്മെന്റ് - ഇവയിലൂടെ കുട്ടിയുടെ പഠനപുരോഗതി വിലയിരുത്താം. ഒപ്പം ടേം പരീക്ഷകളും.